മണിപ്പൂരിൽ നീറ്റ് യുജി പരീക്ഷ മാറ്റിവച്ചു
Saturday, May 6, 2023 10:02 PM IST
ഇംഫാൽ: വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് അശാന്തി നിലനിൽക്കുന്ന മണിപ്പൂരിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യുജി മാറ്റിവച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) അറിയിച്ചു.
മേയ് ഏഴിന് നടക്കേണ്ട പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് മറ്റൊരു ദിവസം അവസരം നൽകുമെന്ന് എൻടിഎ വ്യക്തമാക്കി. മണിപ്പൂരിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി, നീറ്റ് പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് എൻടിഎയ്ക്ക് നേരത്തെ കത്ത് നൽകിയിരുന്നു.