തിരുവനന്തപുരം: എഐ കാമറ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഗതാഗതമന്ത്രി ആന്‍റണി രാജു. ആരോപണത്തിന് പിന്നില്‍ വ്യവസായികള്‍ തമ്മിലുള്ള കുടിപ്പകയാണ്. പ്രതിപക്ഷം അതിന് കൂട്ടുനില്‍ക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

കാമറ വിവാദത്തിൽ മുഖ്യമന്ത്രിയേയും കുടുംബത്തെയും മോശക്കാരാക്കി സർക്കാരിന്‍റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല. പ്രതിപക്ഷത്തിന്‍റെ ഫാക്ടറിയിലെ നുണക്കഥകള്‍ തകര്‍ന്നടിയുമെന്നും ആന്‍റണി രാജു മാധ്യമങ്ങളോട് വ്യക്തമാക്കി.