"ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സുകള്‍
വെബ് ഡെസ്ക്
Sunday, May 7, 2023 8:34 PM IST
ചെന്നൈ: "ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തീയറ്ററുകൾ. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് നീക്കം.
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍റെ തീരുമാനം.
സിംഗിള്‍ സ്ക്രീന്‍ തീയറ്ററുകള്‍ ചിത്രത്തിന്‍റെ പ്രദര്‍ശനത്തില്‍ നിന്നും നേരത്തേ പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്സുകള്‍ കൂടി പിന്മാറുന്നതോടെ സംസ്ഥാനത്ത് ഇനി "ദ കേരള സ്റ്റോറി'ക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.