സംഘർഷം; മണിപ്പുർ ചീഫ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു
Sunday, May 7, 2023 7:28 PM IST
ന്യൂഡൽഹി: വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് അശാന്തി നിലനിൽക്കുന്ന മണിപ്പുരിലെ ചീഫ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചു. പുതിയ ചീഫ് സെക്രട്ടറി ആയി വിനീത് ജോഷിയെ സർക്കാർ നിയമിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരുന്ന ജോഷിയെ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഡെപ്യൂട്ടേഷനില്‍ നിന്ന് തിരികെ അയച്ചത്.