അ​ണ്ണ​നെ അ​ടി​ച്ചോ​ടി​ച്ച് അ​നി​യ​ൻ​കു​ട്ട​ൻ; ടൈ​റ്റ​ൻ​സി​ന് ജ​യം‌
അ​ണ്ണ​നെ അ​ടി​ച്ചോ​ടി​ച്ച് അ​നി​യ​ൻ​കു​ട്ട​ൻ; ടൈ​റ്റ​ൻ​സി​ന് ജ​യം‌
Sunday, May 7, 2023 7:54 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ സ​ഹോ​ദ​ര​പ്പോ​രി​ൽ ക്രു​ണാ​ൽ പാ​ണ്ഡ്യ​യു​ടെ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ജ​യം. പ​ട​വെ​ട്ടി​ന് അ​നി​യ​ൻ​കു​ട്ട​ന്മാ​രെ ഇ​റ​ക്കി, ക​ര​യ്ക്കി​രു​ന്ന് ക​ളി കാ​ണു​ന്ന വ​ല്യേ​ട്ട​ൻ ക​ണ​ക്കെ ഹാ​ർ​ദി​ക് നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ 56 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ടൈ​റ്റ​ൻ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

വൃ​ദ്ധി​മാ​ൻ സാ​ഹ(81), ശു​ഭ്മാ​ൻ ഗി​ൽ(94*) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ ടൈ​റ്റ​ൻ​സ് കു​റി​ച്ച 228 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ക്നോ​വി​ന്‍റെ പോ​രാ​ട്ടം 171 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

സ്കോ​ർ:
ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് 227/2(20)
ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് 171/7(20)


ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ണ്ഡ്യ ജൂ​ണി​യ​റി​ന്‍റെ ടീ​മി​നാ​യി ഗി​ൽ - സാ​ഹ ഓ​പ്പ‌​ണിം​ഗ് സ​ഖ്യം വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. 43 പ​ന്തി​ൽ 10 ഫോ​റു​ക​ളും നാ​ല് സി​ക്സും പാ​യി​ച്ച ശേ​ഷം ടീം ​സ്കോ​ർ 142-ൽ ​നി​ൽ​ക്കെ​യാ​ണ് സാ​ഹ മ​ട​ങ്ങി​യ​ത്. നാ​യ​ക​ൻ പാ​ണ്ഡ്യ​ക്കൊ​പ്പം(25) സ്കോ​ർ ഉ​യ​ർ​ത്തി​യ ഗി​ൽ ഏ​ഴ് സി​ക്സും ര​ണ്ട് ഫോ​റു​മാ​യി അ​പ​രാ​ജി​ത​നാ​യി നി​ന്നു.


യാ​ഷ് ഠാ​ക്കൂ​ർ. മോ​ഹ്സി​ൻ ഖാ​ൻ എ​ന്നി​വ​ർയ​ഥാ​ക്ര​മം 48, 42 റ​ൺ​സി​ന്‍റെ അ​ധി​ക​ഭാ​ര​മാ​ണ് ത​ങ്ങ​ളു​ടെ നാ​ലോ​വ​റു​ക​ളി​ൽ നി​ന്നായി ല​ക്നോ​വി​ന് സ​മ്മാ​നി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ കൈ​ൽ മേ​യേ​സ്(40), ക്വി​ന്‍റ​ൺ ഡി ​കോ​ക്ക്(70) എ​ന്നി​വ​ർ അ​തി​ഥി​ക​ൾ​ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി. നാ​ലോ​വ​റി​ൽ 29 റ​ൺ​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ൾ പി​ഴു​ത മോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം റാ​ഷി​ദ് ഖാ​ൻ - നൂ​ർ അ​ഹ്മ​ദ് സ്പി​ൻ സ​ഖ്യ​വും നി​റ​ഞ്ഞാ​ടി​യ​തോ​ടെ ല​ക്നോ വീ​ണു. 140-4 എ​ന്ന നി​ല​യി​ൽ ടീം ​നി​ൽ​ക്കെ 14-ാം ഓ​വ​റി​ൽ ഡി ​കോ​ക്ക് പു​റ​ത്താ​യ​തോ​ടെ ല​ക്നോ സ്കോ​റിം​ഗ് ഇ​ഴ​ഞ്ഞു​നീ​ങ്ങാ​ൻ തു​ട​ങ്ങി.

എ​ട്ട് ബൗ​ള​ർ​മാ​രെ ഇ​റ​ക്കി ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ത​ങ്ങ​ളെ ത​ള​യ്ക്കാ​നു​ള്ള വി​ഫ​ല​ശ്ര​മം ന​ട​ത്തി​യ ല​ക്നോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സ്പെ​ഷ​ലി​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ടൈ​റ്റ​ൻ​സി​ന് വേ​ണ്ടി​വ​ന്ന​ത്.

ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ടൈ​റ്റ​ൻ​സ് പ്ലേ ​ഓ​ഫി​ന് തൊ​ട്ട​രി​കി​ലെ​ത്തി. 11 പോ​യി​ന്‍റു​ള്ള ല​ക്നോ സ്ഥാ​ന​ത്താ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<