യുവതിയെ കുത്തി സ്വയം കഴുത്തറുത്ത യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി
Monday, May 8, 2023 6:56 PM IST
കോഴിക്കോട്: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിയെ കുത്തിയശേഷം സ്വയം കഴുത്തറുത്ത ബത്തേരി മുത്തങ്ങ മൂലംകാവിലെ സനിലിന്റെ (25) ആരോഗ്യനിലയില്‍ പുരോഗതി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സനിലിനെ വെന്റിലേറ്ററില്‍നിന്ന് ഇഎന്‍ടി വിഭാഗത്തിലേക്ക് മാറ്റി.
നെഞ്ചിന് കുത്തേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്. ഇവർ നേരത്തെ തന്നെ അപകടനില തരണം ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി അങ്കമാലിയില്‍നിന്ന് ബത്തേരിയിലേക്കുള്ള ബസ് യാത്രക്കിടെയായിരുന്നു യുവതിയെ സനില്‍ കുത്തിയതും സ്വയം കഴുത്തറുത്തതും. സനിലിനെതിരെ വധശ്രമത്തിന് തിരൂരങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്.