ഡോ. വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ
സ്വന്തം ലേഖകൻ
Thursday, May 11, 2023 3:42 PM IST
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.
ലഹരിയുടെ അമിത ഉപയോഗം നിമിത്തമാണ് അക്രമി ഈ ക്രൂരത കാട്ടിയത്. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. ലഹരിക്കെതിരായ പോരാട്ടം ഡിവൈഎഫ്ഐ ശക്തമാക്കുമെന്നും സനോജ് പറഞ്ഞു.
ഡോക്ടര്‍ വന്ദന ദാസിന് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സനോജ്.