മിലാനിൽ സ്ഫോടനം: നിരവധി കാറുകൾ അഗ്നിക്കിരയായി
Thursday, May 11, 2023 5:20 PM IST
മിലാൻ: ഇറ്റലിയിലെ മിലാനിൽ സ്ഫോടനത്തിൽ നിരവധി കാറുകൾ അഗ്നിക്കിരയായി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഓക്സിജൻ ടാങ്കുകൾ കയറ്റിയ ട്രക്കിൽ നിന്നാണ് സ്ഫോടനം ഉണ്ടായത്. മിലാനിലെ പോർട്ട റൊമാന മേഖലയിലായിരുന്നു സംഭവം.
ട്രക്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ തോതിൽ കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. നഗരമധ്യത്തിലാണ് സംഭവമുണ്ടായത്. സുരക്ഷാ മുൻകരുതലകളുടെ ഭാഗമായി സമീപത്തെ വിദ്യാലയത്തിൽ നിന്നും വിദ്യാർഥികളെ ഒഴിപ്പിച്ചു.