തെരഞ്ഞെടുപ്പ് നിരീക്ഷകനായി റിക്കോർഡിട്ട് ഡോ.രാജു നാരായണ സ്വാമി
Thursday, May 11, 2023 10:18 PM IST
ബംഗളുരു : തെരഞ്ഞെടുപ്പ് നിരീക്ഷകനായി റിക്കോർഡിട്ട് ഡോ.രാജു നാരായണ സ്വാമി. 35ാം തവണ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിക്കപ്പെട്ട രാജു നാരായണ സ്വാമിയെ വ്യത്യസ്തമായ അംഗീകാരമാണ് തേടിയെത്തിയിരിക്കുന്നത്.
കർണാടകയിലെ ബാംഗ്ലൂർ സൗത്തിലാണ് അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പ്നിരീക്ഷകനായി എത്തുന്നത്. ഏകദേശം 7 ലക്ഷം വോട്ടർമാരാണ് ഇവിടെയുള്ളത്. കർണാടകയിൽ ഇത് മൂന്നാം തവണയാണ് സ്വാമി എത്തുന്നത്.