ആന്റണി പെരുമ്പാവൂരിന്റെ മാതാവ് നിര്യാതയായി
സ്വന്തം ലേഖകൻ
Sunday, May 14, 2023 2:26 PM IST
കൊച്ചി: നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ നിര്യാതയായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരചടങ്ങുകള്‍ തിങ്കളാഴ്ച നടക്കും.
മലയാളത്തിലെ മുൻനിര സിനിമ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്.