മെക്സിക്കോയിൽ ട്രാക്ടറും വാനും കൂട്ടിയിടിച്ച് 13 മരണം
Monday, May 15, 2023 7:13 AM IST
മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കൻ സംസ്ഥാനമായ തമൗലിപാസിൽ ഞായറാഴ്ച രാവിലെ ദേശീയപാതയിൽ ട്രാക്ടർ ട്രെയിലറും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു.
അപകടത്തിനുപിന്നാലെ ഇരുവാഹനങ്ങൾക്കും തീപിടിച്ചു. അതേസമയം അപകടം നടന്ന സ്ഥലത്ത് അധികൃതർ എത്തിയപ്പോൾ ട്രെയിലർ ട്രക്ക് സ്ഥലത്തില്ലെന്ന് കണ്ടെത്തി.