ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
Monday, May 15, 2023 10:15 AM IST
പത്തനംതിട്ട: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. പുലര്‍ച്ചെ അഞ്ചിനാണ് നടതുറന്നത്. ഇന്നുമുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യാം. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 19 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
പ്രതിഷ്ഠാദിന പൂജകള്‍ക്കായി ഈ മാസം 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. 30നാണ് പ്രതിഷ്ഠാദിനം. പൂജകള്‍ പൂര്‍ത്തിയാക്കി 30 ന് രാത്രി 10 ന് നട അടയ്ക്കും.