ജോസ് കെ. മാണി യുഡിഎഫിലേക്ക് വരുന്നത് നല്ലതെന്ന് ചെന്നിത്തല
Monday, May 15, 2023 2:31 PM IST
തൃശൂർ: കേരള കോൺഗ്രസ്-എം യുഡിഎഫിലേക്ക് വരുന്നത് നല്ലതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ. മാണിയുടെ പാർട്ടിയെ യുഡിഎഫിലേക്ക് എത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗത്തിന് ഇപ്പോഴും താത്പര്യമുണ്ട്. മധ്യകേരളത്തിൽ മുന്നണിയുടെ കെട്ടുറപ്പിന് ഇത് ആവശ്യമാണെന്നാണ് കെപിസിസി വിലയിരുത്തൽ.
എന്നാൽ എൽഡിഎഫിലേക്ക് ചേക്കേറിയ ജോസുമായി കോൺഗ്രസ് ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. മധ്യകേരളത്തിൽ വിവിധ ക്രൈസ്തവ സഭകളെ ഒപ്പം നിർത്താൻ ബിജെപി നടത്തുന്ന ചരടുവലികൾ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് വന്നാൽ കഴിയുമെന്നും കോൺഗ്രസ് കണക്കുകൂട്ടൽ.