കര്‍ണാടകയില്‍ തോറ്റു; പക്ഷേ മോദി പ്രഭാവം മങ്ങിയിട്ടില്ല: അനില്‍ ആന്റണി
Monday, May 15, 2023 3:02 PM IST
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും ബിജെപി അംഗവുമായ അനില്‍ ആന്റണി. എന്നാല്‍ ഈ തോല്‍വികൊണ്ട് നരേന്ദ്ര മോദിയുടെ പ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്ന് അനില്‍ വ്യക്തമാക്കി.
കര്‍ണാടക തോല്‍വി നേതൃത്വം പരിശോധിക്കും. 1985 ന് ശേഷം കര്‍ണാടകയില്‍ തുടര്‍ഭരണ ചരിത്രമുണ്ടായിട്ടില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
2024 ലെ തെരഞ്ഞെടുപ്പില്‍ കര്‍ണാടക ഫലം പ്രതിഫലിക്കില്ല. ദേശീയ തെരഞ്ഞെടുപ്പിന്റെ സാഹചര്യം വേറെയാണ്. പ്രതിപക്ഷ നിരയില്‍ മോദിക്ക് ബദലായ നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.