മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.എൽ.ശ്യാം നിര്യാതനായി
Monday, May 15, 2023 3:11 PM IST
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന എസ്.എൽ.ശ്യാം (54) നിര്യാതനായി.
ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
മൃതദേഹം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നാലു വരെ കുടപ്പനക്കുന്ന് മേരിഗിരി റോഡ് നന്ദനത്തില്‍ എത്തിക്കും. 4.30 മുതല്‍ 5.30 വരെ പ്രസ് ക്ലബിൽ പൊതു ദര്‍ശനമുണ്ടാകും. വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടക്കും.