തൃശൂരിൽ ബസ് ട്രക്കിലിടിച്ച് 12 പേർക്ക് പരിക്ക്
Tuesday, May 16, 2023 12:42 AM IST
തൃശൂർ: വഴക്കുംപാറയിൽ വിനോദയാത്രാസംഘത്തിന്റെ ബസ് ട്രക്കിലിടിച്ച് 12 പേർക്ക് പരിക്കേറ്റു. തൃശൂർ - പാലക്കാട് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം നഷ്ടമായി ട്രക്കിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.