മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ടുപോകേണ്ട സ്ഥിതി വരും: വി.ഡി. സതീശൻ
സ്വന്തം ലേഖകൻ
Tuesday, May 16, 2023 2:15 PM IST
തൃശൂർ: എഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. തലയിൽ മുണ്ടിട്ടു പോകേണ്ട സ്ഥിതിയാണ് ഇനി മുഖ്യമന്ത്രിക്ക് വരാൻ പോകുന്നതെന്നും സതീശൻ പറഞ്ഞു.
എഐ ഇടപാടിനെതിരെ പ്രതികരിച്ചതിന് തന്നെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്താനാണ് എസ്ആര്‍ഐടി കമ്പനി ശ്രമിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നാണ് വക്കീൽ നോട്ടീസിന് താൻ മറുപടി നൽകിയതെന്നും സതീശൻ വ്യക്തമാക്കി.
എസ്ആര്‍ഐടി ഒമ്പതുകോടി രൂപയാണ് നോക്കൂകൂലിയായി വാങ്ങിയത്. ലൈഫ് മിഷനിൽ 46 ശതമാനം കൈക്കൂലി വാങ്ങി. കാമറ ഇടപാടിൽ 65 ശതമാനമാണ് കമ്മീഷനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏത് ഏജൻസി അന്വേഷിച്ചാലും സർക്കാരിന് വെള്ളപൂശുന്ന റിപ്പോർട്ട് നൽകാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.