ഡോക്ടർ വന്ദനയ്ക്ക് നീതി തേടി മഹിളാ കോൺഗ്രസിന്റെ ഉപവാസം
Tuesday, May 16, 2023 4:21 PM IST
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാ ദാസിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നില് ഉപവാസം സമരം. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഉപവാസം.
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉപവാസം ഉദ്ഘാടനം ചെയ്തു. ഡോ.വന്ദനയുടെ വീട്ടിൽ നടത്തിയ കരച്ചിൽ നാടകമല്ലെങ്കിൽ രാജിവച്ചൊഴിയാൻ ആരോഗ്യമന്ത്രി തയാറാകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു.