ഫെഡറേഷൻ കപ്പ് അത് ലറ്റിക്സ്: അജ്മലിന് ഏഷ്യൻ യോഗ്യത
Tuesday, May 16, 2023 11:17 PM IST
റാഞ്ചി: ഫെഡറേഷൻ കപ്പ് അത് ലറ്റിക്സ് ചാന്പ്യൻഷിപ്പ് പുരുഷ 400 മീറ്ററിൽ കേരളത്തിന്റെ വി. മുഹമ്മദ് അജ്മൽ വെള്ളിയും ഏഷ്യൻ ചാന്പ്യൻഷിപ്പ് യോഗ്യതയും. രാജേഷ് 45.75 സെക്കൻഡിലും അജ്മൽ 45.85 സെക്കൻഡിലും ഫിനിഷിംഗ് ലൈൻ കടന്നു.
46.17 സെക്കൻഡായിരുന്നു ഈയിനത്തിലെ ഏഷ്യൻ യോഗ്യതാ മാർക്ക്. അതേസമയം, ഈ ഇനത്തിലെ സൂപ്പർ താരം കേരളത്തിന്റെ മുഹമ്മദ് അനസ് യാഹിയയ്ക്ക് (46.19 സെക്കൻഡ്) വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അനസിന്റെ പേരിലാണ് ദേശീയ റിക്കാർഡ്.
ദേശീയതാരമായ തമിഴ്നാടിന്റെ ആരോക്യ രാജീവിന് (46.54) നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.