സൗരവ് ഗാംഗുലിക്ക് സെഡ് കാറ്റഗറി സുരക്ഷ
Wednesday, May 17, 2023 5:48 PM IST
കോൽക്കത്ത: ബിസിസിഐ മുൻ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനുമായ സൗരവ് ഗാംഗുലിക്ക് സെഡ് കാറ്റഗറി സുരക്ഷ ഒരുക്കി പശ്ചിമ ബംഗാൾ സർക്കാർ.
ഗാംഗുലിക്ക് നൽകിയിരുന്ന വൈ കാറ്റഗറി സുരക്ഷയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. സുരക്ഷാ സേനയുടെ അവലോകനയോഗത്തിന് ശേഷമാണ് ഗാംഗുലിയുടെ സുരക്ഷ ഉയർത്താൻ തീരുമാനിച്ചത്.
സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ താരത്തിനൊപ്പം എട്ട് മുതൽ 10 വരെ പോലീസ് ഉദ്യോഗസ്ഥർ എല്ലാ സമയവും ഉണ്ടായിരിക്കും. വൈ കാറ്റഗറി സുരക്ഷാസംവിധാനത്തിൽ പരമാവധി മൂന്ന് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ദാദയ്ക്കൊപ്പം ഉണ്ടായിരുന്നത്.