മതംമാറ്റത്തിന് വിധേയരായ സ്ത്രീകൾക്ക് പുനരധിവാസ സഹായവുമായി "കേരള സ്റ്റോറി' നിർമാതാക്കൾ
Wednesday, May 17, 2023 10:48 PM IST
മുംബൈ: നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ പെൺകുട്ടികൾക്ക് പുനരധിവാസം ഉറപ്പാക്കാൻ സാമ്പത്തികസഹായം നൽകാനൊരുങ്ങി വിവാദചിത്രം "ദ കേരള സ്റ്റോറി'യുടെ അണിയറപ്രവർത്തകർ.
മതപരിവർത്തനത്തിന് വിധേയരായി എന്ന് അവകാശപ്പെട്ട മൂന്നുറോളം പേർക്ക് സഹായം എത്തിക്കുമെന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ അറിയിച്ചത്. ഇതിനായി 51 ലക്ഷം രൂപ മാറ്റിവയ്ക്കുമെന്ന് നിർമാതാവ് വിപുൽ ഷാ, സംവിധായകൻ സുദിപ്തോ സെൻ എന്നിവർ അറിയിച്ചു.
മതപരിവർത്തനത്തിന് വിധേയരായി എന്ന് അവകാശപ്പെട്ട 26 പെൺകുട്ടികളെ പങ്കെടുപ്പിച്ച് മുംബൈയിൽ നടത്തിയ പരിപാടിയിൽ വച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.