ബിജെപി എംപി രത്തന്‍ ലാല്‍ കട്ടാരിയ അന്തരിച്ചു
Thursday, May 18, 2023 11:08 AM IST
ചണ്ഡിഗഡ്: മുന്‍ കേന്ദ്രസഹമന്ത്രിയും ഹരിയാന അംബാലയില്‍ നിന്നുള്ള എംപിയുമായ രത്തന്‍ ലാല്‍ കട്ടാരിയ(72) അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് പിജിഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അനുശോചനം രേഖപ്പെടുത്തി.