എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും
Thursday, May 18, 2023 11:55 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം വെള്ളിയാഴ്ച മൂന്നിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.
ഫലം ശനിയാഴ്ച പ്രഖ്യാപിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൂല്യനിര്‍ണയവും ടാബുലേഷന്‍ ജോലിയും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒരു ദിവസം നേരത്തെ ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
419360 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷാഫലം കാത്തിരിക്കുന്നത്.