ഒമാൻ സുൽത്താൻ ഞായറാഴ്ച ഈജിപ്തിലേക്ക്
Friday, May 19, 2023 6:48 AM IST
മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖ് ഞായറാഴ്ച ഔദ്യോഗിക സന്ദർശനത്തിന് ഈജിപ്തിലേക്ക് തിരിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലേക്ക് പോകുന്നത്.
ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യും. സംയുക്ത അറബ് പ്രവർത്തനത്തിന് സഹായിക്കുന്ന കാര്യങ്ങളിൽ ഇരു നേതൃത്വങ്ങളും കൂടിയാലോചനകൾ നടത്തുകയും ചെയ്യും.