എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Friday, May 19, 2023 6:31 AM IST
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കോവിഡ് വ്യാപനകാലത്ത് ഒഴിവാക്കിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്.
എസ്എസ്എൽസി ഫലപ്രഖ്യാപനത്തോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസിഎന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
പ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലു മുതൽ പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപ്പിലും വിവിധ വെബ് സൈറ്റുകളിലും ലഭിക്കും. രാജ്യത്തിനു പുറത്ത് ഉൾപ്പെടെ 2,960 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,19,128 വിദ്യാർഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്.
എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ:
www.prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം http:// thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും എഎച്ച് എസ്എൽസി ഫലം http://ahslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.