തൃശൂരില്‍ പതിനാറുകാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Friday, May 19, 2023 9:02 AM IST
തൃശൂര്‍: മുരിങ്ങൂരില്‍ പെണ്‍കുട്ടിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചായ്പന്‍കുഴി കുറ്റിലാന്‍ ശശിയുടെ മകള്‍ ദീപ(16) പാണല്കുന്നേല് സേവ്യറിന്റെ മകന് ലിയോ(22) എന്നിവരാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് ഇരുവരെയും കാണാതായിരുന്നു. ലിയോയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം.