എസ്എസ്എല്‍സി: 99.70 ശതമാനം വിജയം
Friday, May 19, 2023 7:51 PM IST
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനം കൂടി. 0.44 ശതമാനമാണ് വര്‍ധന. 99.26 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഏറ്റവും കൂടുതല്‍ വിജയം കണ്ണൂര്‍ ജില്ലയില്‍. വിജയശതമാനം 99.94. ഏറ്റവും കുറവ് വിജയം വയനാട് ജില്ലയില്‍. 98.41 ശതമാനമാണ് വിജയം. പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപ ജില്ലകള്‍ക്ക് 100 ശതമാനം വിജയം.
68,604 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾ കൂടുതൽ മലപ്പുറം ജില്ലയിലാണ്. 4,856 വിദ്യാര്‍ഥികള്‍ക്കാണ് മുഴുവൻ എ പ്ലസ് ലഭിച്ചത്.
എസ്എസ്എല്‍സി പ്രൈവറ്റ് പുതിയ സ്കീം പരീക്ഷാ (2020, 2021, 2022,) എഴുതിയവര്‍- 150. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 100. വിജയ ശതമാനം- 66.67.
എസ്എസ്എല്‍സി പ്രൈവറ്റ് പഴയ സ്കീം പരീക്ഷാ എഴുതിയവര്‍ (2017, 2018, 2019-ല്‍ പരാജയപ്പെട്ടവര്‍)- 45. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 29. വിജയ ശതമാനം- 64.44.
ഗള്‍ഫ് സെന്ററുകളുടെ പരീക്ഷാ ഫലം:
ആകെ പരീക്ഷാ കേന്ദ്രങ്ങള്‍- എട്ട്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍- 518. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 504. വിജയ ശതമാനം- 97.3. നാല് ഗള്‍ഫ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി.
ലക്ഷദ്വീപ് സെന്റര്‍:
എട്ട്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍- 289. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 283. വിജയ ശതമാനം- 97.92. നാല് ലക്ഷദ്വീപ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍- ബികെഎംഎം എച്ച്എസ്എസ് എടരിക്കോട് മലപ്പുറം.1876 വിദ്യാര്‍ഥികള്‍ ആണ് ഇവിടെ പരീക്ഷ എഴുതിയത്. 100 ശതമാനം വിജയം നേടി.
ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ സെന്റര്‍- എച്ച്എംഎച്ച്എസ്എസ് രണ്ടാര്‍ക്കര, എറണാകുളം. ഒറ്റ വിദ്യാര്‍ഥിയാണ് ഇവിടെ പരീക്ഷ എഴുതിയത്. വിജയം കരസ്ഥമാക്കുകയും ചെയ്തു.
ജിഎച്ച്എല്സിസി പരീക്ഷ ഫലം:
പരീക്ഷാ കേന്ദ്രങ്ങള്‍- 47. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍- 2914. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 2913. വിജയ ശതമാനം- 99.9. മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍- 288.
എസ്എസ്എല്‍സി എച്ച്ഐ പരീക്ഷാ ഫലം:
പരീക്ഷാ കേന്ദ്രങ്ങള്‍- 29. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍- 227. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 226. വിജയ ശതമാനം- 99.55. മുഴുവന്‍ എ പ്ലസ് ലഭിച്ചവര്‍- 37.
എഎസ്എസ്എല്‍സി പരീക്ഷാ ഫലം:
പരീക്ഷാ കേന്ദ്രം- കേരളകലാമണ്ഡലം ആര്‍ട്ട് സ്കൂള്‍. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍- 60. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 53. വിജയ ശതമാനം- 88.33.
മുഴുവന്‍ വിദ്യാര്‍ഥികളും ഉപരി പഠനത്തിന് അര്‍ഹത നേടിയ സ്കൂളുകളുടെ എണ്ണം: സര്‍ക്കാര്‍ സ്കൂള്‍- 953. എയ്ഡഡ് സ്കൂള്‍- 1291. അണ് എയ്ഡഡ് സ്കൂള്‍- 439.
ടിഎച്ച്എസ്എല്‍സി എച്ച്എ പരീക്ഷ ഫലം:
പരീക്ഷാ കേന്ദ്രങ്ങള്‍- രണ്ട്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍- 13. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍- 13. വിജയ ശതമാനം- 100.
പരീക്ഷാ ഫലമറിയാന്‍ വിപുലമായ സംവിധാനങ്ങള്ളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം നാല് വിവിധ ഔദ്യോഗിക വെബ്സെറ്റുകളിലും ആപ്പിലും ഫലം ലഭ്യമാണ്.
ഫലം www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും 'സഫലം' എന്ന മൊബൈല്‍ ആപ്പിലും പരീക്ഷാഫലം പരിശോധിക്കാം.
keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
ഈ വര്‍ഷം 4,19,128 റഗുലര്‍ വിദ്യാര്‍ഥികളും 195 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. പ്ലസ് ടു ഫലം മേയ് 25-നാണ് പ്രസിദ്ധീകരിക്കുന്നത്.
ഫലം പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക