യുഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നു 2016ലെ ദുരന്തം: മുഖ്യമന്ത്രി
Saturday, May 20, 2023 7:00 PM IST
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ഷേപം ഉന്നയിക്കാനാണ് യുഡിഎഫ് ഇന്ന് സമരം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫും ബിജെപിയും ഒരുപോലെ സർക്കാരിനെ എതിർക്കുന്നു. നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് നടക്കുന്നത്. സർക്കാരിനെ ആക്രമിക്കാൻ കേന്ദ്രത്തെ ബിജെപി ഉപയോഗിക്കുന്നു. സർക്കാരിനെ ആക്രമിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് അധികാരത്തിലിരിക്കുന്നു എന്നതായിരുന്നു 2016ലെ ദുരന്തം. ജനങ്ങൾ ആ ദുരന്തം അവസാനിപ്പിച്ചുവെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.