താമരശേരി ചുരത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു
Sunday, May 21, 2023 8:24 PM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്. ഹനീഫയ്ക്കും രണ്ട് മക്കള്‍ക്കും അപകടത്തിൽ പരിക്കേറ്റു.
ചുരത്തിലെ ഒന്നാം വളവിന് സമീപത്ത് വച്ച് വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പും വയനാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ സക്കീനയുൾപ്പടെ നാല് പേരാണ് സഞ്ചരിച്ചിരുന്നത്.
അപകടം നടന്നയുടൻ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ചികിത്സയിലുള്ള കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.