മണിപ്പൂരിൽ വീണ്ടും സംഘർഷം; കർഫ്യു ശക്തമാക്കി
Monday, May 22, 2023 5:16 PM IST
ഇംഫാൽ: ദിവസങ്ങളായി തുടരുന്ന സമാധാനാന്തരീക്ഷത്തിന് വിരാമമിട്ട് കുക്കി - മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും ആരംഭിച്ചതോടെ മണിപ്പൂരിൽ കടുത്ത ജാഗ്രത. തലസ്ഥാനമായ ഇംഫാലിൽ സൈന്യം കർഫ്യു കർശനമാക്കി.
ന്യു ചെക്കോൺ മേഖലയിലെ പ്രാദേശിക ചന്തയിലുണ്ടായ തർക്കമാണ് വീണ്ടും സംഘർഷത്തിന് വഴിവച്ചത്. അക്രമികൾ നിരവധി വീടുകൾ തീവച്ച് നശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ഉച്ചയ്ക്ക് ഒന്നിന് ശേഷം ഇംഫാലിൽ കർഫ്യു ഏർപ്പെടുത്തി. നേരത്തെ വൈകിട്ട് നാല് മുതലായിരുന്നു കർഫ്യു സമയം.
മേയ് മൂന്നിന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 70 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. നിരവധി വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും കലാപത്തിനിടെ നശിപ്പിക്കപ്പെട്ടു.