ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ
Monday, May 22, 2023 8:31 PM IST
കോട്ടയം: അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരാണ് ഡോ. വന്ദനയുടെ കുറുപ്പന്തറയിലെ വീട് സന്ദർശിച്ചത്.
വൈകിട്ട് ആറിന് വീട്ടിലെത്തിയ മന്ത്രിമാർ ഡോ. വന്ദനയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. വീടിന് സമീപത്തുള്ള അസ്ഥിത്തറയിൽ ഇരുവരും പ്രണാമം അർപ്പിക്കുകയും ചെയ്തു.