രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് നോട്ട് നിരോധനമല്ല, നിയമപ്രകാരമുള്ള നടപടി: ആര്‍ബിഐ
Tuesday, May 23, 2023 3:34 PM IST
ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് നോട്ട് നിരോധനമല്ലെന്നും നിയമപ്രകാരമുള്ള നടപടിയാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് മാറുന്നത് സംബന്ധിച്ച വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ആര്‍ബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് തിരിച്ചറിയല്‍ രേഖയില്ലാതെ തന്നെ നോട്ടുകള്‍ മാറിയെടുക്കാമെന്ന ആര്‍ബിഐ വിജ്ഞാപനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി.
അതേസമയം റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റിയെടുക്കാം. ഒരാള്‍ക്ക് ക്യൂവില്‍ നിന്ന് പത്തു നോട്ടുകള്‍ (20000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക.
പിന്നാലെ അതേ ക്യൂവില്‍ വീണ്ടും ചേര്‍ന്ന് നോട്ട് മാറിയെടുക്കാം. നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖയോ പ്രത്യേക അപേക്ഷാഫോമോ ആവശ്യമില്ല.