അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നുമില്ല: രമേശ് ചെന്നിത്തല
Tuesday, May 23, 2023 7:47 PM IST
തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തിലും അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നും ഇല്ലെന്ന് രമേശ് ചെന്നിത്തല എംഎൽഎ. വ്യത്യസ്ത അഭിപ്രായങ്ങളെയും വിമർശനങ്ങളെയും സർക്കാർ ഭയക്കുന്ന സാഹചര്യത്തിൽ രാജാവ് നഗ്നനാണെന്ന് തുറന്ന് പറയാനുള്ള ആർജവം മാധ്യമങ്ങൾ കാണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഎഫ്) 20-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.