പ്ലസ് ടു പരീക്ഷാ ഫലം വ്യാഴാഴ്ച
Tuesday, May 23, 2023 9:44 PM IST
തിരുവനന്തപുരം: സംസ്ഥാന സിലബസിന് കീഴിലുള്ള രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലവും അന്നേദിവസം പുറത്തുവരും.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തുന്നത് മുതൽ www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയാവുന്നതാണ്.