ട്രക്ക് ഡ്രൈവർമാർക്കൊപ്പം രാഹുലിന്റെ സവാരി
Wednesday, May 24, 2023 11:34 AM IST
ന്യൂഡൽഹി: ഡൽഹിയിൽനിന്നു ചണ്ഡീഗഢ് വരെ ട്രക്ക് ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്തു കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി. രാഹുൽ ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ കോണ്ഗ്രസ് ട്വീറ്ററിലൂടെ പുറത്തുവിട്ടു.
ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്നങ്ങൾ അറിയുന്നതിനായാണു രാഹുൽ അവർക്കൊപ്പം യാത്ര ചെയ്തതെന്നു കോണ്ഗ്രസ് നേതൃത്വം അറിയിച്ചു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന രാഹുലിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
രാഹുലിനെ കണ്ട് മറ്റു വാഹനയാത്രക്കാർ കൈവീശി കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.