യുകെയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ആശ്രതരെ കൊണ്ടുവരാൻ നിയന്ത്രണം
Wednesday, May 24, 2023 11:33 AM IST
ലണ്ടൻ: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് തിരിച്ചടിയായി പുതിയ ഇമിഗ്രേഷൻ നയം ബ്രിട്ടൻ പ്രഖ്യാപിച്ചു. സ്റ്റുഡന്റ് വിസയിലുള്ളവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും നിയന്ത്രണമേർപ്പെടുത്തി.
നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളിൽ ചേരുന്ന വിദേശ വിദ്യാർഥികൾക്ക് മാത്രമാണ് കുട്ടികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഇനിമുതൽ ആശ്രിതരായി കൊണ്ടുവരാൻ സാധിക്കുക.
കഴിഞ്ഞ വർഷം മാത്രം സ്റ്റുഡന്റ് വിസയിലുള്ളവരുടെ ആശ്രിതർക്കായി 1,36,000 വിസകളാണ് അനുവദിച്ചത്. പുതിയ വ്യവസ്ഥ പ്രകാരം സ്റ്റുഡന്റ് വിസയിലുള്ളവർക്ക് പഠനം പൂർത്തിയാകുന്നതിനുമുമ്പ് തൊഴിൽ വിസയിലേക്ക് മാറാൻ കഴിയില്ല.