കെഎംഎസ്സിഎലിലെ ഫയര്‍ഫോഴ്സ് പരിശോധന; തിരുവനന്തപുരത്തും സുരക്ഷാവീഴ്ച കണ്ടെത്തി
Wednesday, May 24, 2023 2:40 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനിലെ കെഎംഎസ്സിഎല് ഗോഡൗണിലും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് മരുന്ന് സംഭരിച്ചിരുന്നതെന്ന് കണ്ടെത്തല്‍. ഫയര്‍ ഫോഴ്സ് സംഘം നടത്തിയ പരിശോധനയിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യയ്ക്ക് കൈമാറും. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തിരുവനന്തപുരത്തെയും കൊല്ലത്തെയും സംഭരണകേന്ദ്രങ്ങളില്‍ തീപിടിത്തമുണ്ടായ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനവ്യാപകമായി പരിശോധന നടന്നത്.
കെഎംഎസ്സിഎന്റെ എറണാകുളം മഞ്ഞുമലിലെ മരുന്ന് സംഭരണശാലയ്ക്ക് നേരത്തെ ഫയര്‍ഫോഴ്സ് നോട്ടീസ് നല്‍കിയിരുന്നു.