കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് മറിഞ്ഞു
Thursday, May 25, 2023 10:51 AM IST
കണ്ണൂര്‍: ഇരിക്കൂറില്‍ കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ജലാലുദ്ദീന്‍ അറഫാത്ത് (48), അഷര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിക്കൂര്‍ നിലാമുറ്റം സദ്ദാം സ്റ്റോപ്പിന് സമീപത്തെ വളവില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ കാര്‍ റോഡില്‍ നിന്നും തെന്നി 20 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.