രാജസ്ഥാനിൽ കനത്ത മഴ; 12 പേർ മരിച്ചു
Friday, May 26, 2023 7:17 PM IST
ജയ്പുർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ജയ്പുർ, ടോങ്ക്, ജുൻജുനു, സവായ് മാധോപ്പുർ മേഖലകളിൽ ഒന്ന് മുതൽ ആറ് സെന്റിമീറ്റർ വരെ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിക്കാനായി ഉടനടി റിപ്പോർട്ട് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.