ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കുഴൽപ്പണം റെയിൽവേ പോലീസ് പിടികൂടി
Saturday, May 27, 2023 10:39 PM IST
ഒലവക്കോട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നു റെയിൽവേ പോലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കൽ സ്വദേശി കരീം മൻസിലിൽ മുഹമ്മദ് ഹാഷിം (52) ആണ് പിടിയിലായത്.
പൂന- കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്ത് നിന്ന് അങ്കമാലിയിലേക്കു റിസർവേഷൻ കന്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇയാളുടെ അരയിൽ തുണികൊണ്ട് പ്രത്യേകം തയാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
പണം കൈവശം വയ്ക്കാനുള്ള രേഖകൾ കൈവശം ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർക്കു കൈമാറി.