കാഞ്ഞങ്ങാട് നഗരസഭയുടെ ട്രെഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം
Sunday, May 28, 2023 3:11 PM IST
കാഞ്ഞങ്ങാട്: നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിലും തീപിടിത്തം. ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റില്‍ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
പുലര്‍ച്ചെ കണ്ണൂര്‍ കോര്‍പ്പറേഷന്റെ ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ തീപിടിച്ചിരുന്നു. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് തീ പിടിത്തമുണ്ടായത്. മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.