ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച 11 ബോംബുകൾ കണ്ടെത്തി
Tuesday, May 30, 2023 7:28 PM IST
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച 11 ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസസ്(ഐഇഡി) കണ്ടെത്തി. ജാർഖണ്ഡ് പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
ഛായ്ബാസാ മേഖലയിലെ ടോന്റോ, ഗോയിൽഖേര പ്രദേശങ്ങളിലെ റോഡുകളിലാണ് ഐഇഡികൾ കുഴിച്ചിട്ടിരുന്നത്. കനത്ത പ്രഹരശേഷിയുള്ളതാണ് ഇവയെന്നും സുരക്ഷാ ജീവനക്കാരെയും പൊതുജനത്തെയും അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചതാണ് ഇവയെന്നും അധികൃതർ അറിയിച്ചു.
പ്രദേശത്ത് തെരച്ചിൽ തുടരുമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ജാർഖണ്ഡ് പോലീസ് കൂട്ടിച്ചേർത്തു.