സ്കൂളിലേക്ക് പോകുംവഴി മരക്കൊമ്പ് ഒടിഞ്ഞുവീണ് അപകടം; അധ്യാപകന് മരിച്ചു
Friday, June 2, 2023 4:05 PM IST
കോഴിക്കോട്: ഇരുചക്രവാഹനത്തില്‍ സ്കൂളിലേക്ക് പോകുംവഴി മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന് മരിച്ചു. ഉള്ളിയേരി എയുപി സ്കൂള്‍ അധ്യാപകന് മുഹമ്മദ് ഷെരീഫ്(39) ആണ് മരിച്ചത്.
നന്മണ്ട ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. റോഡരികിലുള്ള മരത്തിന്റെ കൊമ്പൊടിഞ്ഞ് ദേഹത്തേയ്ക്ക് വീണതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അധ്യാപകന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.