മരണ സംഖ്യ 207 ആയി; 900 പേർക്ക് പരിക്ക്
Saturday, June 3, 2023 5:01 AM IST
ബാലസോർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി ഉയര്‍ന്നു. 900 പേര്‍ക്ക് പരിക്കേറ്റു.
ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഉത്തരവിട്ടിരുന്നു. ചികിത്സാ ചെലവുകൾ സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളക്ടർമാർ, എസ്പി, ബാലസോർ, ഭദ്രക്, ജാജ്പൂർ, കെന്ദുജാർ ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരോടും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് സെക്രട്ടറി പ്രദീപ് ജെന, ഡെവലപ്മെന്റ് കമ്മീഷണർ-കം-എസിഎസ്- അനു ഗാർഗ്, ഐ ആൻഡ് പിആർ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ സിംഗ്, എംഡി, ഒഎസ്ഡിഎംഎ ഗ്യാൻ ദാസ് എന്നിവർ രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ കൺട്രോൾ റൂമിലുണ്ട്.