ഡോക്ടര്‍ക്ക് നേരെ കൈയേറ്റം; മധ്യവയസ്കന് അറസ്റ്റില്‍
Wednesday, June 7, 2023 6:53 PM IST
വൈക്കം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കൈയേറ്റം ചെയ്ത കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. വെച്ചൂര്‍ പനമഠം കോളനി ഭാഗത്ത് നികര്‍ത്തില്‍ പുരുഷോത്തമനെയാണ് (ഉദയന്‍-50) വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം വെച്ചൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ പുതിയ ചീട്ട് എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇയാളെ പൂച്ച മാന്തിയതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി തുടര്‍ചികിത്സ നടത്തി വരികയായിരുന്നു.
പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പുരുഷോത്തമനെ പിടികൂടുകയുമായിരുന്നു.