കൊ​ല്ലം: മ​ൺ​സൂ​ൺ കാ​ല​യ​ള​വി​ൽ കൊ​ങ്ക​ൺ​വ​ഴി​യു​ള്ള ട്രെ​യി​നു​ക​ളു​ടെ സ​മ​യ​മാ​റ്റം 10 മു​ത​ൽ. വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​ന്ന​തും പു​റ​പ്പെ​ടു​ന്ന​തു​മാ​യ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ട്‌. ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് സ​മ​യ​ക്ര​മം.

ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന​തും എ​ത്തി​ച്ചേ​രു​ന്ന​തു​മാ​യ പു​തി​യ സ​മ​യ​ക്ര​മം

എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – ഹ​സ്ര​ത് നി​സാ​മു​ദീ​ൻ പ്ര​തി​ദി​ന മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്സ്പ്ര​സ് (12617) എ​റ​ണാ​കു​ള​ത്തു​നി​ന്ന് രാ​വി​ലെ 10.10ന് ​പു​റ​പ്പെ​ട്ട്‌ തി​രി​കെ (12618) രാ​വി​ലെ 10.25ന് ​എ​ത്തും
തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് (12431) തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.40ന് ​പു​റ​പ്പെ​ടും. തി​രി​കെ (12432) പു​ല​ർ​ച്ചെ 1.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും
എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – പു​നെ ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് (22149) എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ​നി​ന്ന് പു​ല​ർ​ച്ചെ 2.15ന് ​പു​റ​പ്പെ​ടും
എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – ഹ​സ്ര​ത് നി​സാ​മു​ദീ​ൻ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് (22655) എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ​നി​ന്ന് പു​ല​ർ​ച്ചെ 2.15ന് ​പു​റ​പ്പെ​ടും
കൊ​ച്ചു​വേ​ളി – ച​ണ്ഡി​ഗ​ഡ് സൂ​പ്പ​ർ​ഫാ​സ്റ്റ് (12217), കൊ​ച്ചു​വേ​ളി – അ​മൃ​ത്‌​സ​ർ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് (12483) എ​ന്നി​വ കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് പു​ല​ർ​ച്ചെ 4.50ന് ​പു​റ​പ്പെ​ടും
കൊ​ച്ചു​വേ​ളി – ഇ​ൻ​ഡോ​ർ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് (20931), കൊ​ച്ചു​വേ​ളി – പോ​ർ​ബ​ന്ത​ർ പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് (20909) എ​ന്നി​വ രാ​വി​ലെ 9.10ന് ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്നു പു​റ​പ്പെ​ടും
എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ മ​ഡ്ഗാ​വ് പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്റ്റ് (10216) ഉ​ച്ച​യ്ക്ക് 1.25ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്നു പു​റ​പ്പെ​ടും. തി​രി​കെ രാ​ത്രി 9ന് ​മ​ഡ്ഗാ​വി​ൽ​നി​ന്നു പു​റ​പ്പെ​ടും
മും​ബൈ ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​ൽ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ നേ​ത്രാ​വ​തി എ​ക്സ്പ്ര​സ്(16345) രാ​ത്രി 7.35ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന്‌ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല
തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – ഹ​സ്ര​ത് നി​സാ​മു​ദീ​ൻ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (22653) രാ​ത്രി 10ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പു​റ​പ്പെ​ടും. തി​രി​കെ (22654) രാ​വി​ലെ 6.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും.​
എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – അ​ജ്മീ​ർ പ്ര​തി​വാ​ര മ​രു​സാ​ഗ​ർ എ​ക്സ്പ്ര​സ് (12977) വൈ​കു​ന്നേ​രം 6.50ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്നു പു​റ​പ്പെ​ടും. തി​രി​കെ (12978) പു​ല​ർ​ച്ചെ 5.45ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.
കൊ​ച്ചു​വേ​ളി – യോ​ഗ് ന​ഗ​രി ഋ​ഷി​കേ​ശ് പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (22659) പു​ല​ർ​ച്ചെ 4.50ന് ​പു​റ​പ്പെ​ടും. തി​രി​കെ (22660) ഉ​ച്ച​യ്ക്ക്‌ 2.30ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.
കൊ​ച്ചു​വേ​ളി – മും​ബൈ ലോ​ക​മാ​ന്യ തി​ല​ക് ഗ​രീ​ബ് ര​ഥ് എ​ക്സ്ര​പ്ര​സ് (12202) രാ​വി​ലെ 7.45ന് ​പു​റ​പ്പെ​ടും. തി​രി​കെ (12201) രാ​ത്രി 10.45ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.
ട്രെ​യി​നു​ക​ളും പു​തു​ക്കി​യ സ​മ​യ​വി​വ​ര​ങ്ങ​ളും റെ​യി​ൽ​വേ​യു​ടെ എ​ൻ​ടി​ഇ​എ​സ് (നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റം) മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലോ വെ​ബ്സൈ​റ്റി​ലോ (https://enquiry.indianrail.gov.in/ntes/) ല​ഭി​ക്കും.