ബിപർജോയ് ചുഴലിക്കാറ്റ്: യുഎഇയും ഒമാനും സുരക്ഷിതം
Thursday, June 8, 2023 5:10 AM IST
ദുബായ്: അറബിക്കടലിലെ അതിതീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറുമെങ്കിലും യുഎഇയിലും ഒമാനിലും പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ബിപർജോയ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ ഫലമായി ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, അടുത്ത അഞ്ച് ദിവസത്തേക്ക് കാറ്റും മഴയും ശക്തമാകാനിടയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
2021-ൽ സമാനമായ കാലാവസ്ഥ ഇരുരാജ്യങ്ങളെയും ബാധിച്ചിരുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഒമാന്റെ പല ഭാഗങ്ങളെയും നശിപ്പിച്ചിരുന്നു. യുഎഇയിലും ഇത് നാശനഷ്ടങ്ങൾ ഉണ്ടാക്കി.