ശബരിമല ഭക്തരുടെ പ്രിയ തോഴനായ ശ്രീനിവാസൻ സ്വാമി അന്തരിച്ചു
Monday, June 12, 2023 11:44 PM IST
ബംഗളൂരു: ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് വിവിധ ഭാഷകളിൽ വിവരങ്ങൾ നൽകിയിരുന്ന ബംഗളൂരു സ്വദേശി ശ്രീനിവാസൻ സ്വാമി അന്തരിച്ചു.
ബംഗളൂരു നഗരത്തിൽ നടന്ന വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. ശ്രീനിവാസൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.