ത​ട്ടി​പ്പ് കേ​സി​ല്‍ സു​ധാ​ക​ര​ന് ഒ​രു പ​ങ്കു​മി​ല്ല: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍
ത​ട്ടി​പ്പ് കേ​സി​ല്‍ സു​ധാ​ക​ര​ന് ഒ​രു പ​ങ്കു​മി​ല്ല: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍
Tuesday, June 13, 2023 12:21 PM IST
കൊ​ച്ചി: ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍. ത​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് (ഇഡി) പ​റ​ഞ്ഞി​ട്ടു​ണ്ട്

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ വ​രെ ഇടപെട്ട കേ​സാ​ണി​തെ​ന്നും മോ​ന്‍​സ​ന്‍ പ​റ​ഞ്ഞു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ സു​ധാ​ക​ര​നെ പ്ര​തി​ചേ​ര്‍​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം.


അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ബുധനാഴ്ച ഹാജരാകില്ലെന്ന് സുധാകരൻ പ്രതികരിച്ചു. കേ​സി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടുണ്ടെന്ന് സുധാകരൻ ആരോപിച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​തി​നു​പി​ന്നി​ൽ പ്രവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Related News
<