പ്രിഡേറ്റർ ഡ്രോണ്‍ കരാറിന് കേന്ദ്രത്തിന്റെ അംഗീകാരം
Thursday, June 15, 2023 10:44 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി അമേരിക്കയിൽ നിന്നും പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിന് അനുമതി. പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗണ്‍സിൽ (ഡിഎസി) യോഗത്തിലാണ് തീരുമാനമായത്.
ഡിഎസി യോഗത്തിലെ തീരുമാനത്തിന് കേന്ദ്ര സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി അനുമതി നൽകണം. അമേരിക്കയിലെ സാൻ ഡീഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ അറ്റോമിക്സ് നിർമിച്ച 31 എംക്യൂ 9ബി സീ-ഗാർഡിയൻ ഡ്രോണുകൾ 300 കോടി രൂപ ചിലവിട്ടാണ് ഇന്ത്യ വാങ്ങുന്നത്.
ഇന്ത്യക്ക് 30 പ്രിഡേറ്റർ ഡ്രോണുകൾ വിൽക്കുന്നതിന് 2021ൽ അമേരിക്ക അനുമതി നൽകിയിരുന്നു. എന്നാൽ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ പ്രതിരോധ നിർമാതാക്കളുടെ സഹായത്തോടെ ഡ്രോണുകൾ തദ്ദേശീയമായി വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതി നീട്ടിയത്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം അമേരിക്കയിൽ നിന്നും പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിന് അനുമതി നൽകി.